യുവധാര ബോർഡഴിച്ചു, വയോജന വിശ്രമകേന്ദ്രത്തിന് താൽക്കാലിക സ്വതന്ത്ര്യമായി

യുവധാര ബോർഡഴിച്ചു, വയോജന വിശ്രമകേന്ദ്രത്തിന് താൽക്കാലിക സ്വതന്ത്ര്യമായി
Oct 18, 2026 11:07 AM | By PointViews Editor

മലയാംപടി : പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കണിച്ചാർ പഞ്ചായത്തിലെ മലയാംപടിയിലുള്ള വയോജന വിശ്രമ കേന്ദ്രത്തിൽ ഏതാനും ദിവസം മുൻപ് അനധികൃതമായി സ്‌ഥാപിച്ച യുവധാര വായനശാലയുടെ ബോർഡ് അഴിച്ചു മാറ്റി. പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ബോർഡ് അഴിച്ചു മാറ്റിയത്. വായനശാലയുടെ പ്രവർത്തനം സംബന്ധിച്ച് വെള്ളിയാഴ്ച്‌ച പേരാവൂർ ഡിവൈഎസ്‌പി എ.വി.ജോണിൻ്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചകളിൽ ഉരുത്തിരിഞ്ഞ തീരുമാന പ്രകാരമാണ് നടപടി വയോജന വിശ്രമ കേന്ദ്രത്തിൻ്റെ പ്രവർത്തനങ്ങൾക്ക് തടസ്സമാകും വിധം വായനശാല പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് വയോജനങ്ങൾ മുൻപ് പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും പരാതി നൽകിയിരുന്നു. അനധികൃതമായി ബോർഡ് സ്‌ഥാപിച്ചത് നീക്കം ചെയ്യാൻ പഞ്ചായത്ത് ഭരണസമിതി പൊലീസിൻ്റെ സാന്നിധ്യത്തിൽ ശ്രമിച്ചപ്പോൾ തടഞ്ഞതു വിവാദമായിരുന്നു. തുടർന്നാണ് പേരാവൂർ ഡിവൈഎസ്‌പിയുടെ ഓഫിസിൽ വച്ച് വായനശാല പ്രതിനിധികളും തമ്മിൽ ചർച്ച നടത്തിയത്. വായനശാലയ്ക്ക് നിലവിൽ പ്രവർത്തിക്കാൻ കെട്ടിടം ഇല്ലാത്തതിനാൽ പുതിയൊരു സൗകര്യം ഏർപ്പെടുത്തുന്നത് വരെ വയോജന വിശ്രമ കേന്ദ്രത്തിലെ മറ്റൊരു റൂമിൽ പ്രവർത്തനാനുമതി നൽകി. 2027 ജൂൺ 30 ന് മുൻപായി മറ്റൊരു സ്‌ഥലം കണ്ടെത്തി വായനശാലയും ഗ്രന്ഥശാലയും മാറ്റണമെന്നും വ്യവസ്‌ഥയുണ്ട് കണിച്ചാർ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ.ത്രേസ്യ പോൾ, വൈസ് പ്രസിഡൻ്റ് ചാക്കോ തൈക്കുന്നേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോണി പാമ്പാടിയിൽ, പഞ്ചായത്തംഗങ്ങളായ മിനി സെബാസ്‌റ്റ്യൻ, ജിബിൻ ജെയ്‌സൺ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സിനോ ജോസ് എന്നിവരുടെയും വായനശാല പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ബോർഡും അനുബന്ധ ഉപകാരണങ്ങളും മാറ്റിയത്. രാഷ്ട്രീയ സംഘടിത അക്രമ നിലപാടുകളുടെ പിൻബലത്തിൽ പൊതു ഇടങ്ങളിൽ നടത്തുന്ന കയ്യേറ്റങ്ങളും സമ്മർദ്ദങ്ങളും കൈ കടത്തലുകളും അവസാനിപ്പിക്കേണ്ടത് ജനാധിപത്യ രാഷ്ട്രത്തിൻ്റെ ഉത്തരവാദിത്തമാണ്‌. വയോജനങ്ങളുടെ പൊതു ഇടത്തിൽ അവരെ സ്വതന്ത്രമായി വന്ന് പോകാൻ അനുവദിക്കുകയും അതിനുള്ള സ്വാതന്ത്ര്യം നൽകുകയും ആണ് വേണ്ടത്. അവിടെ നിയന്ത്രണം പിടിക്കാൻ വായനശാല, ഗ്രന്ഥശാല തുടങ്ങിയ ഇടപാടുകളുടെ മറപിടിച്ച് നടത്തുന്ന നാലാംകിട രാഷ്ട്രീയം അംഗീകരിക്കേണ്ട കാര്യമൊന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കില്ല. വയോജന വിശ്രമകേന്ദ്രത്തിൽ വായനശാലയും ഗ്രന്ഥശാലയുമൊക്കെ വേണമെങ്കിൽ അതൊക്കെ നൽകാൻ ഇവിടെ നിയമപരമായി സാധ്യതയും സാഹചര്യവും ഉണ്ട്. അതൊക്കെ അട്ടിമറിച്ച് വയോജന വിശ്രമകേന്ദ്രമൊക്കെ ചുളുവിൽ കൈപ്പിടിയിലാക്കാമെന്ന് കരുതുന്ന വിഭാഗീയവാദികളെ ജനം ഒന്നിച്ചെതർക്കണം.

The youth wing has been removed, and the elderly care center has been temporarily freed.

Related Stories
പരിസ്ഥിതി ലോലം: കൊട്ടിയൂരിൽ സംവാദം, ചർച്ച, പ്രമേയം

Oct 18, 2026 08:51 AM

പരിസ്ഥിതി ലോലം: കൊട്ടിയൂരിൽ സംവാദം, ചർച്ച, പ്രമേയം

പരിസ്ഥിതി ലോലം: കൊട്ടിയൂരിൽ സംവാദം, ചർച്ച,...

Read More >>
വിജയൻ്റെ വീട്ടു ഭിത്തിയിൽ നോട്ടീസ് ഒട്ടിച്ച് ഇഡി. നാണംകെട്ട് സിപിഎം

Oct 17, 2026 04:23 PM

വിജയൻ്റെ വീട്ടു ഭിത്തിയിൽ നോട്ടീസ് ഒട്ടിച്ച് ഇഡി. നാണംകെട്ട് സിപിഎം

വിജയൻ്റെ വീട്ടു ഭിത്തിയിൽ നോട്ടീസ് ഒട്ടിച്ച് ഇഡി. നാണംകെട്ട്...

Read More >>
ശബരിമല ഭക്തർക്ക് നല്ല കാലം. ലീസിന് എടുത്തും സർവീസ് ഒരുക്കി കെഎസ്ആർടിസി

Oct 17, 2026 03:12 PM

ശബരിമല ഭക്തർക്ക് നല്ല കാലം. ലീസിന് എടുത്തും സർവീസ് ഒരുക്കി കെഎസ്ആർടിസി

ശബരിമല ഭക്തർക്ക് നല്ല കാലം. ലീസിന് എടുത്തും സർവീസ് ഒരുക്കി...

Read More >>
ഇഡി ട്രാവൻകൂർ ടൈറ്റാനിയത്തിലേക്കും?  രണ്ട് വ്യവസായ മന്ത്രിമാരും പിണറായിയും കുടുങ്ങുമോ? ചെന്നിത്തല രാജിവയ്ക്കേണ്ടി വരുമോ?

Oct 17, 2026 04:31 AM

ഇഡി ട്രാവൻകൂർ ടൈറ്റാനിയത്തിലേക്കും? രണ്ട് വ്യവസായ മന്ത്രിമാരും പിണറായിയും കുടുങ്ങുമോ? ചെന്നിത്തല രാജിവയ്ക്കേണ്ടി വരുമോ?

ഇഡി ട്രാവൻകൂർ ടൈറ്റാനിയത്തിലേക്കും? രണ്ട് വ്യവസായ മന്ത്രിമാർ കുടുങ്ങുമോ? ചെന്നിത്തല രാജിവയ്ക്കേണ്ടി...

Read More >>
വയോജനം യുവധാരയായ സംഭവം: ബോർഡ് മാറ്റും, പ്രവർത്തനം ജൂൺ 30 വരെ മാത്രം

Oct 16, 2026 07:57 PM

വയോജനം യുവധാരയായ സംഭവം: ബോർഡ് മാറ്റും, പ്രവർത്തനം ജൂൺ 30 വരെ മാത്രം

വയോജനം യുവധാരയായ സംഭവം: ബോർഡ് മാറ്റും, പ്രവർത്തനം ജൂൺ 30 വരെ...

Read More >>
ആവേശമായി കൊട്ടിയൂർ പഞ്ചായത്തിലെ വയോജന സ്നേഹസംഗമം

Oct 16, 2026 05:35 PM

ആവേശമായി കൊട്ടിയൂർ പഞ്ചായത്തിലെ വയോജന സ്നേഹസംഗമം

ആവേശമായി കൊട്ടിയൂർ പഞ്ചായത്തിലെ വയോജന...

Read More >>
Top Stories